എംജി പിജി: എസ്സി/എസ്ടി രണ്ടാം അലോട്ട്മെന്റിന് ഓപ്ഷന് നാളെവരെ
കോട്ടയം > എം ജി സര്‍വകലാശാലയുടെ ഒക്ടോബര്‍ 7ന് നടക്കുന്ന ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ എസ്സി/എസ്ടി വിഭാഗക്കാര്‍ക്കായുള്ള രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാന്‍ അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുവരെ സൌകര്യമുണ്ട്. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ളിക്കേഷന്‍ നമ്പര്‍, പാസ് വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനക്രമീകരണം നടത്താം. പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ല. ഒന്നാം സ്പെഷ്യല്‍ അലോട്മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യണം. അങ്ങനെ ചെയ്യാത്തപക്ഷം രണ്ടാം അലോട്ട്മെന്റില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളജിലേക്ക് അലോട്മെന്റ് ലഭിക്കുകയാണെങ്കില്‍ പുതുതായി അലോട്മെന്റ് ലഭിച്ച പ്രോഗ്രാമില്‍/കോളജില്‍ നിര്‍ബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. Read on deshabhimani.com