എംജി പിജി ഏകജാലകം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു



കോട്ടയം എംജി സർവകലാശാലയ്ക്ക‌് കീഴിലുള്ള കോളേജുകളിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന്‌ സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള േക്വാട്ടകളിലെ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി  27 ന് വൈകിട്ട് നാലിനകം ഏതെങ്കിലും ഒരു കോളേജിൽ ഹാജരായി വെരിഫിക്കേഷൻ പൂർത്തീകരിക്കണം.  27 നു വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാവാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടാകളിലെ ഫൈനൽ റാങ്ക് ലിസ്റ്റ്  28 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 28, 29 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.  29നു ശേഷം സ്‌പോർട്‌സ്/കൾച്ചറൽ/ഭിന്നശേഷിക്കാർക്കായുള്ള േക്വാട്ടകളിലേക്ക് പ്രവേശനം അനുവദിക്കില്ല. Read on deshabhimani.com

Related News