എംജി പിജി ഏകജാലകം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



മഹാത്മാഗാന്ധി സർവകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈൻ പേമെന്റ് ഗേറ്റ്വെ വഴി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമോയുടെ പ്രിന്റൗട്ട് എടുത്ത് ബുധനാഴ്ച വൈകിട്ട് 4.30 ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. 18 നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. താത്ക്കാലിക പ്രവേശനം നേടുന്നവർ അലോട്ട്മെന്റ് മെമോയും അസ്സൽ സാക്ഷ്യപത്രങ്ങളും കോളേജുകളിലെ പരിശോധനയ്ക്ക് ശേഷം തിരിച്ചുവാങ്ങണം. ഇവർ കോളേജുകളിൽ പ്രത്യേകമായി ഫീസൊടുക്കേണ്ട. എന്നാൽ ഓൺലൈനായി നിശ്ചിത സർവകലാശാല ഫീസൊടുക്കണം. അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ റദ്ദാക്കാനുള്ള സൗകര്യം 19 വരെ ലഭ്യമാണ്. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസൊടുക്കേണ്ടതില്ല. 19 ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകർക്ക് മൂന്നാം അലോട്ട്മെന്റ് വരെ താൽകാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളേജുകളില നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പുവരുത്തേണം. കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം 'കൺഫർമേഷൻ സ്ലിപ്' കോളേജധികൃതരിൽ നിന്നും ചോദിച്ചുവാങ്ങി തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സമ്പന്ധിച്ച വിവരങ    ങൾ വെബ്സൈറ്റിൽ. Read on deshabhimani.com

Related News