എംജി സര്‍വകലാശാല : പിജി പ്രവേശനപരീക്ഷ: അപേക്ഷ 15വരെ



എം ജി സര്‍വകലാശാാലയുടെ വിവിധ പഠനവകുപ്പുകളിലെ പി ജി പ്രവേശനപരീക്ഷ 27നും  28നും നടത്തും. ഓണ്‍ലൈന്‍ അപേക്ഷ 15 വരെ സ്വീകരിക്കും. ഓര്‍ഗാനിക് കെമിസ്ട്രി, ഇനോര്‍ഗാനിക് കെമിസ്ട്രി, ഫിസിക്കല്‍  കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഫിസിക്സ്,  ബയോ കെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, ബയോഫിസിക്സ്, എണ്‍വിറോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്, എണ്‍വിറോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡിസേബിലിറ്റി സ്റ്റഡീസ് ആന്റ് റീഹാബിലിറ്റേഷന്‍ സയന്‍സസ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള എംഎസ്സി, പ്രോഗ്രാമുകളിലേക്കും, ഇംഗ്ളീഷ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ സ്റ്റഡീസ്, ഹിസ്റ്ററി, ആന്ത്രപ്പോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലുള്ള എംഎ പ്രോഗ്രാമുകളിലേക്കും, എല്‍ എല്‍ എം,  എം ടി ടി എം,  എം എഡ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ എം. ടെക് (പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനപ്പരീക്ഷ.  തിരുവനന്തപുരം തൈക്കാട്ട് ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എല്‍ പി എസ്, കോട്ടയം സിഎംഎസ് കോളേജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, കോഴിക്കോട് കുറ്റിച്ചിറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.  വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി  രജിസ്റ്റര്‍ ചെയ്യുന്നതിനും www.cat.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍ : 0481 6555562.   Read on deshabhimani.com

Related News