എം ജി പിജി : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു



കോട്ടയം > എം ജി സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ പെയ്മെന്റ് ഗേറ്റ്വെ വഴി സര്‍വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് 20ന് വൈകിട്ട് നാലിനകം അലോട്മെന്റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. 20നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്മെന്റുകളിലേക്ക് ഇവരെ പരിഗണിക്കില്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ തങ്ങളുടെ അലോട്മെന്റ് മെമ്മോയും അസല്‍സാക്ഷ്യപത്രങ്ങളും കോളജുകളിലെ പരിശോധനയ്ക്ക് ശേഷം തിരിച്ച് വാങ്ങണം. ഇവര്‍ കോളജില്‍ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വ്വകലാശാല ഫീസൊടുക്കണം. അപേക്ഷകന്‍ തനിക്ക് ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനും ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സൌകര്യം ഈ മാസം 21,22 തീയതികളില്‍ ലഭിക്കും. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍ 0481–6555563, 0481–2733379/2733581. Read on deshabhimani.com

Related News