എംജി ഡിഗ്രി ഏകജാലകം: ഓപ്ഷൻ ഇന്നുകൂടി പുനഃക്രമീകരിക്കാം



കോട്ടയം ആഗസ്ത് 18ന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു വരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ ഈ ഘട്ടത്തിൽ സാധിക്കില്ല. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ‘ഡിലീറ്റ്’ ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്പെഷ്യൽ അലോട്ട്മെന്റിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാൽ സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല. Read on deshabhimani.com

Related News