എംജി പിജി ഏകജാലകം: എസ്സി എസ്ടി വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



എംജി സർവകലാശാല ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിന‌് എസ്സി എസ്ടി വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈൻ പേമെന്റ് ഗേറ്റ്വെ വഴി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 13 ന് വൈകിട്ട് 4.30 ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. 13 നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. കോളേജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം ‘കൺഫർമേഷൻ സ്ലിപ്’ കോളേജധികൃതരിൽ നിന്നും ചോദിച്ചു വാങ്ങി, തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകളിൽ താൽകാലിക പ്രവേശനമെടുത്തു നിൽക്കുന്ന എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട എല്ലാവരും ആഗസ്ത് 13 ന് മുമ്പായി സ്ഥിരപ്രവേശം നേടണം. അല്ലാത്തപക്ഷം അലോട്ട്മെന്റ് റദ്ദാക്കും. എന്നാൽ, എസ്സി എസ്ടി വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് ലഭിച്ചവർക്ക് രണ്ടാം പ്രത്യേക അലോട്ട്മെന്റ് വരെ താൽക്കാലികമായി തുടരാം. ബിരുദ ഏകജാലകം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു എംജി സർവകലാശാല ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ആഗസ്ത്  10 ന് വൈകിട്ട് 4.30 ന് മുൻപായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം. ആഗസ്ത് 10 ന് ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. Read on deshabhimani.com

Related News