പിജി ഏകജാലകം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



  കോട്ടയം  എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ പുതുക്കാനും ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും വ്യാഴാഴ‌്ച വൈകിട്ട് അഞ്ചു വരെ അവസരമുണ്ട‌്.   ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അപേക്ഷകർ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്കും, ട്രയൽ അലോട്ട്മെന്റിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങൾ ഓപ്ഷനായി നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്സ് മാർക്ക്, വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങൾ, ലാസ്റ്റ് റാങ്ക് വിശദാംശങ്ങൾ, പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് എന്നിവ പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുതുതായി നൽകുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അലോട്ട്മെന്റ് 17 ന് പ്രസിദ്ധീകരിക്കും.   Read on deshabhimani.com

Related News