ബിപിഎഡ്/ബിഎൽഐസി ഏകജാലക പ്രവേശനം



മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാംവർഷ ബിപിഎഡ്/ബിഎൽഐസി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവ്വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി/പട്ടികവർഗ്ഗ /സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവർക്കായി സംവരണം, ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്റ് നടത്തും. ഓൺലൈൻ രജിസ്ട്രേഷൻ  www.cap.mgu.ac.in  എന്ന വെബ്സൈറ്റിൽ BPEd/BLiSc CAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ അപേക്ഷകന്റെ പേര്, ഇ മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീ ഒടുക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1100/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 550/ രൂപയുമാണ്. ആപ്ലിക്കേഷൻ നമ്പരായിരിക്കും ലോഗിൻ ഐഡി. ഓൺലൈനായിഫീസ് ഒടുക്കിയശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ നാല് വരെ നടത്താം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ നേരിട്ടും അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇവർ നേരിട്ട് അപേക്ഷ സമർപ്പിക്കണം. എൻആർഐ/വികലാംഗ/സ്പോർട്സ്/കൾച്ചറൽ/സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ കോളേജുകളിൽ നാലിനകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇവർക്ക് ഏകജാലക സംവിധാ നത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. സ്പോർട്സ്/കൾച്ചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്റ്/കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവ്വകലാശാലാ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും തന്നെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. Read on deshabhimani.com

Related News