പ്രളയത്തിൽ സർട്ടിഫിക്കറ്റ‌് നഷ്ടമായവർക്ക‌് അദാലത്ത് ഇന്ന്



കോട്ടയം പ്രളയത്തിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടമായവർക്ക് അവ ലഭ്യമാക്കാൻ എംജി സർവകലാശാല നടത്തുന്ന അദാലത്ത്‌ ‘കനിവ്  2018' ചൊവ്വാഴ‌്ച  രാവിലെ 10 ന് സർവകലാശാല ആസ്ഥാനത്ത് നടക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്‌,  സിൻഡിക്കറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, ഡോ. ആർ  പ്രഗാഷ്, ഡോ. പി കെ പത്മകുമാർ, ഡോ. കെ കൃഷ്ണദാസ്, ഡോ. എ  ജോസ്, ഡോ. അജി സി പണിക്കർ, ഡോ. എം എസ് മുരളി, വി എസ്  പ്രവീൺകുമാർ, ഡോ. റോയി സാം ഡാനിയേൽ, ഡോ. ആർ അനിത, ഡോ. കെ ജയചന്ദ്രൻ, ഡോ. കെ എം കൃഷ്ണൻ, ഡോ. സന്തോഷ് പി  തമ്പി, ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, രജിസ്ട്രാർ എം ആർ  ഉണ്ണി, പരീക്ഷാ കൺട്രോളർ ഡോ. തോമസ് ജോൺ മാമ്പറ തുടങ്ങിയവർ  അദാലത്തിൽ പങ്കെടുക്കും. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളടക്കം ലഭ്യമാക്കാൻ 19 വരെ സർവകലാശാല വെബ് പോർട്ടൽ വഴി അപേക്ഷിച്ചവർക്കാണ് അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. സർവകലാശാല അസംബ്ലി ഹാളിൽ അപേക്ഷകർ തിരിച്ചറിയൽ കാർഡുമായി എത്തണം. വില്ലേജ് ഓഫീസർ അല്ലെങ്കിൽ റവന്യൂ അധികൃതരിൽ നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കാത്തവർ അവ അദാലത്തിൽ നേരിട്ട് നൽകണം.  19 ന് ശേഷം ലഭിച്ച അപേക്ഷകൾ പിന്നീട് പരിഗണിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2731560.   Read on deshabhimani.com

Related News