എൻജിനിയറിങ്, മെഡിക്കൽ ഉൾപ്പെടെ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും



തിരുവനന്തപുരം  >   സംസ്ഥാനത്ത് 201819 വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  സമയം  ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.  പ്രവേശന പരീക്ഷാകമീഷണറുടെ  www.cee.kerala.gov.in  വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതും ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ അനുബന്ധരേഖകളും ഉൾപ്പെടെ മാർച്ച് 31നു വൈകീട്ട് അഞ്ചുമണിക്കുമുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസിൽ എത്തിക്കേണ്ടതുമാണ്. എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/അനുബന്ധ കോഴ്‌സുകളിലേക്ക് ഇതുവരെ ഒന്നരലക്ഷത്തിലധികംപേർ അപേക്ഷിച്ചിട്ടുണ്ട്. Read on deshabhimani.com

Related News