എംബിബിഎസ്, ബിഡിഎസ് സ്പോട്ട് അഡ്മിഷന്‍



തിരുവനന്തപുരം > ഒഴിവുള്ള മെഡിക്കല്‍ സീറ്റുകളിലേക്ക് 22ന് സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷന്‍. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 20നുശേഷം ഒഴിവുവരുന്ന സീറ്റിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. ഓരോ കോഴ്സിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരവും ഓരോ കാറ്റഗറിയിലും ഏത് റാങ്കുവരെയുള്ളവര്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാമെന്നുള്ളതും സംബന്ധിച്ച വിശദാംശങ്ങള്‍ 20ന് രാത്രി www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഫോണ്‍: 0471 2339101, 2339102, 2339103, 2339104. Read on deshabhimani.com

Related News