എംബിബിഎസ്‌, ബിഡിഎസ്‌ ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നാളെക്കൂടി



തിരുവനന്തപുരം എംബിബിഎസ്, ബിഡിഎസ്,  അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ട്മെന്റിലൂടെ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക്‌ അതാത് കോളേജുകളിൽ വെള്ളിയാഴ്‌ച പകൽ മൂന്നുവരെ  പ്രവേശനം നേടാം  വിദ്യാർഥികളുടെ വിവരങ്ങൾ അതാത് കോളേജ് അധികൃതർ വെള്ളിയാഴ്‌ച വൈകിട്ട്‌ നാലിനകം എൻട്രൻസ്‌ കമീഷണറുടെ ഓഫീസിൽ അറിയിക്കണം.  ഹെൽപ് ലൈൻ നമ്പർ: 0471-2525300 Read on deshabhimani.com

Related News