എംബിബിഎസ്/ബിഡിഎസ് പ്രവേശനം: അപേക്ഷിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റില്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ /ഡെന്റല്‍ കോളേജുകളില്‍ പ്രവേശന പരീക്ഷാ കമീഷണര്‍ അലോട്ട്മെന്റ് നടത്തുന്ന 50 ശതമാനം സീറ്റുകളിലെ 30 ശതമാനം സീറ്റുകള്‍ കോളേജ് മാനേജ്മെന്റുകള്‍ പ്രതിനിധാനംചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത്തരം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ കോളേജ് തിരിച്ചുള്ള ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.keral.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് സംബന്ധമായ പരാതികളുള്ളവര്‍ ആവശ്യമായ തെളിവുകള്‍ സഹിതം 16ന് വൈകിട്ട് അഞ്ചന് മുമ്പ് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിതസമയത്തിനുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല. Read on deshabhimani.com

Related News