മലയാള സർവകലാശാല എംഎ: 3 കോഴ‌്സുകൾക്ക‌് പ്രവേശന പരീക്ഷ എഴുതാം



തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ബിരുദാനന്തര﹣ബിരുദ കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവിൽ ഒരാൾക്ക് പരമാവധി രണ്ട് കോഴ്സിനായിരുന്നു അപേക്ഷിക്കാവുന്നത‌്. ഇനിമുതൽ ഒരാൾക്ക് പരമാവധി മൂന്ന് കോഴ്സുകൾക്ക് പ്രവേശന പരീക്ഷ എഴുതാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേർണലിസം ആൻഡ‌് മാസ് കമ്യൂണിക്കേഷൻ, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എംഎ കോഴ്സുകൾക്ക്  25നകം അപേക്ഷ സമർപ്പിക്കണം. ജൂലൈ ഏഴിന് രാവിലെ 8.30 മുതൽ  തിരുവനന്തപുരം, കോട്ടയം,  എറണാകുളം, തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എട്ടു  കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ.  ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്ത് പേർക്കാണ് ഓരോ കോഴ്സിലും പ്രവേശനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. 2018 ജൂലൈ 31ന് 28 വയസ്സ് കവിയരുത‌്. (പട്ടികജാതി, വർഗം, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സ്).  ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടാകും. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം. ഇതിന് 20 മാർക്ക് ലഭിക്കും. രചനയിൽ പേര് എഴുതാൻ പാടില്ല.  നാലിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ പുതുക്കിയ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിക്കണം.  ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം.  ഒരു കോഴ്സിന് 350 രൂപയാണ് അപേക്ഷാ ഫീസ്. 700 രൂപ അടയ്ക്കുന്നവർക്ക് മൂന്നെണ്ണത്തിന് പ്രവേശന പരീക്ഷ എഴുതാം. (പട്ടികജാതി, വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 150 രൂപ). എസ്ബിഐ തിരൂർ ടൗൺ ശാഖയിലുള്ള സർവകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യുടിആർ/ജേർണൽ നമ്പർ വിവരങ്ങൾ അപേക്ഷയിൽ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Read on deshabhimani.com

Related News