മഹാരാജാസിൽ ബിരുദം: ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി



കൊച്ചി എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്‌സുകളിലേക്ക‌് പ്രവേശനം ഓൺലൈൻ അപേക്ഷ മുഖേന  നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസിൽ പ്രവേശനം സർവകലാശാലയുടെ പൊതുപ്രവേശനത്തിൽ ഉൾപ്പെടാത്തതിനാൽ വിദ്യാർഥികൾ പ്രത്യേകം അപേക്ഷിക്കണം.  ഓൺലൈൻ അപേക്ഷ www.maharajas.ac.in എന്ന വെബ്‌സൈറ്റിൽ സ്വീകരിച്ചു തുടങ്ങി. വിദ്യാർഥികൾ 50 രൂപ  ഫീസ് അടച്ച് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയ‌്ക്ക‌് ഫീസ‌് അടയ‌്ക്കേണ്ട അവസാന തീയതി 30. ഫീസ് അടച്ചശേഷം ഓൺലൈൻ അപേക്ഷ പൂർത്തിയാക്കേണ്ട അവസാന ദിവസം ജൂൺ ഒന്ന‌്. ഓൺലൈൻ അപേക്ഷകളിലെ തെറ്റുതിരുത്തലുകൾക്ക‌് കോളേജിൽ എത്തേണ്ട തീയതി  ജൂൺ നാലും അഞ്ചും ആണ‌്. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ജൂൺ ഏഴിന‌് വൈകിട്ട് അഞ്ചുവരെ കോളേജിൽ സ്വീകരിക്കും. ആർട്‌സ്/കൾചറൽ /സ്‌പോർട്ട്‌സ് ക്വോട്ടകളിൽ പ്രവേശനം തേടുന്നവരും ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്നവരും മഹാരാജാസ് കോളേജിലെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം അപേക്ഷയുടെ പകർപ്പുമായി ഓഫീസിൽ എത്തി പ്രത്യേകം അപേക്ഷാഫോറം വാങ്ങി ജൂൺ ഒന്നിനു മുമ്പ് കോളേജിൽ സമർപ്പിക്കണം. ലക്ഷദ്വീപ് ക്വോട്ടയിലെ ബിരുദപ്രവേശനം മറ്റു വിഭാഗങ്ങളിൽ പ്രവേശനം അവസാനിക്കുന്ന തീയതിവരെ നടത്തും. ബിഎ മ്യൂസിക് ബിരുദ പ്രവേശനത്തിന‌് ഓൺലൈൻ അപേക്ഷ നൽകിയവർക്ക‌് അഭിരുചി പരീക്ഷ ജൂൺ അഞ്ചിന‌് രാവിലെ 10ന് നടത്തും. അക്ഷയാ സെന്ററുകൾവഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കും. വിവരങ്ങളും പൂർണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഫോൺ 0484 2352838, ഇ﹣മെയിൽ adms2018@maharajas.ac.in Read on deshabhimani.com

Related News