എംഫാം അലോട‌്മെന്റ‌് നാളെ



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിൽ ലഭ്യമായ സർക്കാർ മെറിറ്റ‌് സീറ്റുകളിലേക്കും 2018‐19 അധ്യയന വർഷത്തിലെ എംഫാം കോഴ‌്സിലേക്കുള്ള  പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക‌് ലിസ്റ്റ‌് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee--kerala.org, www.cee-.kerala.gov.in എന്നീ വെബ‌്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. GPAT--2018 റാങ്ക‌് ലിസ്റ്റിന്റെയും പ്രോസ‌്പെക്ടസിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുമാണ‌് പ്രവേശനപരീക്ഷാ കമീഷണർ റാങ്ക‌് ലിസ്റ്റ‌് തയ്യാറാക്കിയിട്ടുള്ളത‌്. അപേക്ഷാർഥികൾക്ക‌് www.cee-.kerala.gov.in വെബ‌്സൈറ്റിൽ കൊടുത്തിട്ടുള്ള  M.Pharm 2018--Candidate Portal  ലിങ്കിൽ ക്ലിക് ചെയ‌്ത‌് ആപ്ലിക്കേഷൻ നമ്പരും പാസ‌്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച‌് റാങ്ക‌് പരിശോധിക്കാം. ഒന്നാംഘട്ട അലോട‌്മെന്റ‌് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും. ഫോൺ: 0471 2339101, 102, 103, 104, 2332123. എംഫാം കോഴ‌്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികളുടെ സാമുദായിക സംവരണം, പ്രത്യേക സംവരണം എന്നിവയ‌്ക്ക‌് അർഹരായവരുടെ ലിസ്റ്റ‌്www.cee--kerala.org, www.cee-.kerala.gov.in എന്നീ വെബ‌്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ബുധനാഴ‌്ചവരെ ലഭിച്ച പരാതികൾകൂടി പരിഗണിച്ചാണ‌് ലിസ്റ്റ‌് തയ്യാറാക്കിയിട്ടുള്ളത‌്.   Read on deshabhimani.com

Related News