എംജി ബിരുദ ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



കോട്ടയം എം ജി സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹത നേടിയവർ അലോട്ട്മെന്റ് മെമോയുടെ പ്രിന്റൗട്ട് എടുത്ത് ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് 20 ന് വൈകിട്ട‌് 4.30 നകം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. 20 നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കില്ല. താൽക്കാലിക പ്രവേശനം നേടുന്ന ആരും തന്നെ സർവകലാശാല ഫീസിനു പുറമെ കോളേജുകളിൽ ഫീസ് ഒടുക്കേണ്ടതില്ല. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിര പ്രവേശം മാത്രമേ സാധ്യമാവൂ. സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കുന്ന സമയത്ത് 'പേമെന്റ് ഫെയിലിയർ' വരികയാണെങ്കിൽ ഒരു മണിക്കൂറിനുശേഷം വീണ്ടും ഫീസ് ഒടുക്കാം. അപേക്ഷകർ തനിക്ക് ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം വരുന്നപക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കകണം. . എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ ബാങ്കിൽ പുതുതായി ഫീസൊടുക്കേണ്ടതില്ല. 21 മുതൽ 22 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യമുണ്ട‌്. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളേജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ് വെബ്സൈറ്റിൽ www.cap.mgu.ac.in നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News