എൽഎൽഎം പ്രവേശനപരീക്ഷ 10ന്‌



തിരുവനന്തപുരം തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്‌  സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി  സീറ്റു പങ്കിടുന്ന സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലെയും  എൽഎൽഎം കോഴ്‌സിലേക്കുള്ള ഓൺലൈൻ പ്രവേശനപരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു.  പ്രവേശനപരീക്ഷ മാർച്ച്‌ 10ന്‌ തിരുവനന്തപുരത്ത്‌ നടത്തും. ഏതെങ്കിലും സർവകലാശാലയിൽനിന്നും ലഭിച്ചതോ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചതോ ആയ ത്രിവത്സര/പഞ്ചവത്സര എൽഎൽബി പരീക്ഷയിൽ കുറഞ്ഞത്‌ 50 ശതമാനം മാർക്കോടെയുള്ള വിജയമാണ്‌ യോഗ്യത. അവസാനവർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാർച്ച്‌ ഒന്നുവരെ അപേക്ഷിക്കാം.  Read on deshabhimani.com

Related News