ത്രിവത്സര എല്‍എല്‍ബി: 2-ാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > സംസ്ഥാനത്തെ ഗവ. ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17ലെ ത്രിവത്സര എല്‍എല്‍ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്റില്‍ 19ന് വൈകീട്ട് അഞ്ചുമണിവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണിത്.  അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് 23മുതല്‍ 25വരെ പ്രവേശനം നേടാം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in  വെബ്സൈറ്റില്‍ അലോട്ട്മെന്റ് റിസല്‍റ്റ് എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: 0471-2339101, 02, 03, 04. Read on deshabhimani.com

Related News