ത്രിവത്സര, പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ ഏപ്രിൽ 25നും 26നും



തിരുവനന്തപുരം > സംസ്ഥാനത്തെ സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2020–- -21 വർഷത്തെ ത്രിവത്സര എൽഎൽബി/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബി കോഴ്സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ 25 നും 26 നും  നടത്തുമെന്ന്‌ പ്രവേശന പരീക്ഷാ കമീഷണറേറ്റ്‌ അറിയിച്ചു. 25ന്‌ ത്രിവത്സര എൽഎൽബിയും 26ന്‌ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ ബിപ്രവേശന പരീക്ഷയും നടത്തും. അപേക്ഷാ  വിജ്‌ഞാപനം പിന്നീട്‌ പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്‌സി/എസ്‌ടി വിഭാഗക്കാർ മാത്രം), നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്‌ഇബിസി/ഒഇസി/മിശ്ര വിവാഹിതരുടെ മക്കൾക്ക്), വരുമാന സർട്ടിഫിക്കറ്റ് (എസ്‌സി/എസ്‌ടി/ഒഇസി വിഭാഗക്കാർ ഒഴികെയുളള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം) എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കണം. അപേക്ഷ വിളിക്കുന്ന ഘട്ടത്തിൽ  ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ്‌ ചെയ്യണം. ഹെൽപ്പ് ലൈൻ നമ്പർ: 0471- 2525300 Read on deshabhimani.com

Related News