ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എൽഎൽബി ഉത്തരസൂചിക പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം 2018‐19ലെ ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എൽഎൽബി കോഴ‌്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-‐kerala.org  എന്ന വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകൾ സംബന്ധിച്ച‌് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ‌് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമീഷണറുടെ പേരിൽ തിരുവനന്തപുരത്ത‌് മാറാവുന്ന ഡിമാന്റ‌് ഡ്രാഫ‌്റ്റ‌ും ആഗസ‌്ത‌് മൂന്നിന‌് വൈകിട്ട‌് അഞ്ചിനുമുമ്പ‌് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണർക്ക‌് ലഭ്യമാക്കേണ്ടതാണ‌്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും നിശ്ചിത ഫീസില്ലാത ലഭിക്കുന്നതും ഇ‐മെയിൽ, ഫാക‌്സ‌് എന്നിവ മുഖാന്തരം ലഭിക്കുന്നതുമായ പരാതികൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന‌് ബോധ്യപ്പെട്ടാൽ അതിന‌ുവേണ്ടി നൽകിയ തുക തിരികെ നൽകും.   Read on deshabhimani.com

Related News