പഞ്ചവത്സര എൽഎൽബി: രണ്ടാം അലോട്ട്‌മെന്റ്‌ ഇന്നുമുതൽ



തിരുവനന്തപുരം ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രക്രിയ ശനിയാഴ്‌ച ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരും  അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക്‌ പരിഗണിക്കപ്പെടാൻ  cee.kerala.gov.in  വെബ്സൈറ്റിൽ  ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനും നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും  നവംബർ നാലിന്‌  വൈകിട്ട് അഞ്ചുവരെ  സൗകര്യം ഉണ്ട്‌. വിശദ  വിജ്ഞാപനം പിന്നീട്. ഹെൽപ്‌ലൈൻ:   0471 2525300 Read on deshabhimani.com

Related News