ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം കേരളത്തിലെ സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2018‐19 അധ്യയനവർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റ് cee.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 20ന് വൈകിട്ട് അഞ്ചുവരെയുണ്ടായിരുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്‌മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാർഥികളും 22, 24, 25 തീയതികളിലൊന്നിൽ ബന്ധപ്പെട്ട കോളേജിൽ എത്തി പ്രവേശനം നേടണം. അഡ്മിഷൻസമയത്ത് സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മുഴുവൻ ഫീസും  കോളേജിൽ ഒടുക്കേണ്ടതാണ്. കോളേജ് പ്രിൻസിപ്പൽമാർ 25ന് വൈകിട്ട് 5.30നുള്ളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്‌മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം. നിർദിഷ്ട തീയതികളിൽ കോളേജുകളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള അലോട്ട‌്മെന്റ് നഷ്ടപ്പെടും.  25നുശേഷം സർക്കാർ/സ്വകാര്യസ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിലേക്ക് സീറ്റുകൾ ഒഴിവുള്ള പക്ഷം പ്രസ്തുത ഒഴിവുകൾ 27ന് പ്രവേശന പരീക്ഷാ കമീഷണർ തിരുവനന്തപുരത്ത് നടത്തുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മുഖേന നികത്തും. ഇതു സംബന്ധിച്ച വിജ്ഞാപനം പ്രവേശന പരീക്ഷാ കമീഷണറുടെ www.cee--kerala.org, cee.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0471  2339101, 102, 103, 104, 2332123 Read on deshabhimani.com

Related News