ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എൽഎൽബി: അപേക്ഷ 6 വരെ



തിരുവനന്തപുരം നാല‌് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ‌് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ‌് പഞ്ചവത്സര എൽഎൽബി കോഴ‌്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ‌്ക്ക‌്  ജൂലൈ ആറുവരെ അപേക്ഷിക്കാം. കേരള ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന (എസ‌്ഇബിസി) വിഭാഗങ്ങൾക്ക‌് 42 ശതമാനം മാർക്കും പട്ടികജാതി/വർഗ വിഭാഗത്തിന‌് 40 ശതമാനം മാർക്കും മതിയാകും. 2018 ഡിസംബർ 31ന‌് 17 വയസ്സ‌് പൂർത്തിയാകുന്നവർക്ക‌് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി സുപ്രീംകോടതിയുടെ അന്തിമവിധിക്ക‌് വിധേയമായിരിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട‌് എന്നീ കേന്ദ്രങ്ങളിൽ ജൂലൈ 29ന‌് പരീക്ഷ നടത്തും. ജൂലൈ ആറുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in  എന്ന വെബ‌്സൈറ്റ‌ുവഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ‌് ജനറൽ/എസ‌്ഇബിസി വിഭാഗത്തിന‌് 600 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന‌് 300 രൂപയുമാണ‌്. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഇ‐ചെലാൻ ഉപയോഗിച്ച‌് കേരളത്തിലെ ഏതെങ്കിലും ഹെഡ‌്/സബ‌് പോസ്റ്റ‌് ഓഫീസ‌് മുഖേനയോ ഒടുക്കാം. പ്രവേശനപരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ‌്പെക്ടസും വിജ്ഞാപനവും www.cee-‐kerala.org എന്ന വെബ‌്സൈറ്റിൽ ലഭ്യമാണ‌്. Read on deshabhimani.com

Related News