പഞ്ചവത്സര എൽഎൽബി: 
അപേക്ഷ നാളെക്കൂടി



തിരുവനന്തപുരം കേരളത്തിലെ നാല് സർക്കാർ ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. നാല്‌ സർക്കാർ കോളേജിലായി 360 സീറ്റും സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 2112 സീറ്റുമുണ്ട്‌. www.cee.kerala.gov. in എന്ന വെബ്സൈറ്റിൽ ബുധനാഴ്‌ച  വൈകിട്ട്‌ നാലുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്‌: www. cee.kerala.gov.in Read on deshabhimani.com

Related News