കൾച്ചറൽ സ്റ്റഡീസ് രണ്ടാം പ്രഭാഷണം 31ന്: എം വി നാരായണന്‍ സംസാരിക്കും



തിരുവനന്തപുരം > കേരള സർവ്വകലാശാലയുടെ സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം ജനുവരി 31 നു വൈകിട്ട് ആറരയ്ക്ക് നടക്കും. പ്രശസ്ത പണ്ഡിതനും പ്രഭാഷകനും കോഴിക്കോട് സർവ്വകലാശാലയിൽ പ്രൊഫസറുമായ എം വി നാരായണനാണ് പ്രഭാഷകൻ.കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗവേഷകയായ ആര്യ കെ പ്രഭാഷണത്തോട് പ്രതികരിച്ചു സംസാരിക്കും. ജനുവരി 17 ന് ഉന്നതവിദ്യാഭ്യാസ  കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളാണ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക പഠനങ്ങളുടെ കേരളീയ പുനർവിഭാവന പദ്ധതി എന്ന രീതിയിലാണ് പ്രഭാഷണ പരമ്പരയും സംവാദവും സംഘടിപ്പിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കലായി ഓണ്‍ലൈനില്‍ 24 പ്രഭാഷണങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ ഡോ.മീന ടി പിള്ള പറഞ്ഞു. പങ്കെടുക്കാൻ താല്പര്യമുള്ളവർ centreforculturalstudiesuok@gmail.com  എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. Read on deshabhimani.com

Related News