സാങ്കേതിക 
സർവകലാശാല 
പരീക്ഷ ഓൺലൈനിൽ



തിരുവനന്തപുരം സാങ്കേതിക സർവകലാശാല എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന്‌  പരീക്ഷകളിൽ പങ്കെടുക്കാം. നടത്തിപ്പ്‌ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും. ക്യാമ്പസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച്‌ ജൂലൈ മൂന്നാം വാരത്തോടെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്നും സർവകലാശാല അറിയിച്ചു. Read on deshabhimani.com

Related News