കെ മാറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം എംബിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി നടന്ന പ്രവേശന പരീക്ഷയുടെ ഫലം പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 10 ശതമാനം മാർക്ക് നേടിയ ജനറൽ, എസ്ഇബിസി വിഭാഗക്കാരും കുറഞ്ഞത് 7.5 ശതമാനം മാർക്ക് നേടിയ എസ്‌സി, എസ്ടി വിഭാഗക്കാരുമാണ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളത്. വിദ്യാർഥികൾക്ക് അവരുടെ സ്കോർ കാർഡുകൾ "Candidate Portal' -ൽ നിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഷാജി നീലകണ്ഠൻ (റോൾ നം.700154) പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫോൺ: 0471 2525300 Read on deshabhimani.com

Related News