കേരള സര്‍വകലാശാല പിജി സ്പോര്‍ട്സ്, കമ്യൂണിറ്റി ക്വോട്ട പ്രവേശനം



തിരുവനന്തപുരം > കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ 2017-18 അധ്യയനവര്‍ഷത്തെ സ്പോര്‍ട്സ് ക്വോട്ടവഴിയുള്ള പിജി പ്രവേശനത്തിന് 31 മുതല്‍ അതത് കോളേജില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെയും കായിക ഇനങ്ങളിലെ നേട്ടം തെളിയിക്കുന്ന രേഖകളുടെയും പകര്‍പ്പ് സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളേജുകളില്‍ 2017-18 അധ്യയനവര്‍ഷത്തെ കമ്യൂണിറ്റി ക്വോട്ടവഴിയുള്ള പിജി പ്രവേശനത്തിന്  31 മുതല്‍ അതത് കോളേജില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെയും ജാതി തെളിയിക്കുന്ന രേഖകളുടെയും പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. സര്‍വകലാശാലയിലേക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. Read on deshabhimani.com

Related News