കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍; 28 മുതൽ അധ്യാപകർ എത്തണം



തിരുവനന്തപുരം > കേരളസർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ റെഗുലർ ക്ലാസുകൾ സർക്കാർ നിർദേശങ്ങൾ പാലിച്ച്‌ ജനുവരി നാലിന്‌ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾക്ക് തിങ്കളാഴ്‌ച ചേർന്ന സിൻഡിക്കറ്റ് യോഗം അനുമതി നൽകി. അവസാന വർഷ ബിരുദവും ഒന്നും നാലും സെമസ്റ്റർ ബിഎഡും എല്ലാ ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് ആരംഭിക്കുന്നത്. 28 മുതൽ എല്ലാ അധ്യാപകരും കോളേജുകളിലും പഠന വകുപ്പുകളിലും എത്തണം. എല്ലാ കോളേജുകളിലും റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൻെറ നിർദേശങ്ങൾ പാലിച്ച്‌ ഉടൻ പൂർത്തിയാക്കണം. ബിരുദ ക്ലാസുകളിൽ ഒരേ സമയം 50 കുട്ടികൾക്കുളള പഠനസൗകര്യമാണ് ഏർപ്പെടുത്തേണ്ടത്. കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് 28 ന് തന്നെ അതതു പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ കേരളസർവകലാശാല നടത്തിവന്ന എല്ലാ പഠന പ്രോഗ്രാമുകളും മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ തുടരുന്നതിനും സിൻഡിക്കറ്റ് യോഗം അനുമതി നൽകി. Read on deshabhimani.com

Related News