കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്



പ്രസിദ്ധീകരിച്ചു തിരുവനന്തപുരം കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ്  (http://admissions.keralauniversity.ac.in)  എന്ന വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവരും എന്നാൽ രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ചെയ്ത അപേക്ഷകർ  ഓൺലൈനായോ അല്ലാത്ത പക്ഷം വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അഡ്മിഷൻ ഫീസ് അടയ്ക്കാനുളള  ചലാൻ പ്രിന്റ് ഔട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. ഒന്നാം ഘട്ട  അലോട്ട്മെന്റിൽ ഫീസ് അടച്ചവർ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ജനറൽ  വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ഫീസ് ബാങ്കിൽ അടച്ചു കഴിഞ്ഞാൽ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം (ജേർണൽ നമ്പർ)  23.06.2018‐നകം രേഖപ്പെടുത്തി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം ചേർക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. ഇങ്ങനെയുള്ളവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ     പരിഗണിക്കുന്നതല്ല. ഒന്ന്, രണ്ട്,മൂന്ന് ഘട്ടം അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ മൂന്നാം   അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതിയാകും.രണ്ടാം ഘട്ട അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റിൽ ചേർത്ത ശേഷം ആവശ്യമെങ്കിൽ  അവരുടെ ഹയർ ഓപ്ഷനുകൾ ജൂൺ 25 രാവിലെ 10 മണി വരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത (മൂന്നാം) അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും           ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും  സ്വീകരിക്കേണ്ടതുമാണ്‌. Read on deshabhimani.com

Related News