കേരള സർവകലാശാല ബിരുദ ബിരുദാനന്തര പ്രവേശനം: 29 വരെ ഓപ്ഷൻ സമർപ്പിക്കാം



തിരുവനന്തപുരം കേരള സർവകലാശാല ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുളള സ്പെഷ്യൽ സപ്ലിമെന്ററി അലോട്ട്മെന്റ്, ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള മൂന്നാം അലോട്ട്മെന്റ് എന്നിവയിൽ പങ്കെടുക്കാനായി പുതിയതായി ഓപ്ഷനുകൾ സമർപ്പിക്കണം. വിദ്യാർഥികൾ മുമ്പ്‌ സമർപ്പിച്ച ഓപ്ഷനുകൾ ഒന്നുംതന്നെ ഇനിയുളള അലോട്ട്മെന്റിൽ പരിഗണിക്കില്ല. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടയ്ക്കാതെയോ നിശ്ചിത സമയത്തിനുളളിൽ കോളേജിൽ അഡ്മിഷൻ എടുക്കാതെയോ അലോട്ട്മെന്റ് നഷ്ടമായവർക്കും കോളേജിൽ ചേർന്നശേഷം ടിസി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളേജിൽനിന്ന്‌ ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്കും പുതിയ ഓപ്ഷനുകൾ സമർപ്പിച്ച് അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കാം. വിദ്യാർഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം “എഡിറ്റ് പ്രൊഫൈൽ” ടാബ് ഉപയോഗിച്ചാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. കോളേജുകളിലെ ഓരോ കോഴ്സുകളുടെയും ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ. ഓപ്ഷനുകൾ സമർപ്പിക്കാനുളള അവസാന തീയതി 29.  വിവരങ്ങൾക്ക്  https://admissions.keralauniversity.ac.in    Read on deshabhimani.com

Related News