സാങ്കേതിക സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല



തിരുവനന്തപുരം സാങ്കേതിക സർവകലാശാലയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന്  വൈസ് ചാൻസലർ  എം എസ് രാജശ്രീ അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക്‌ ജൂലൈയിൽ  ഡിഗ്രി കോഴ്സുകൾ പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് വിവിധ സെമസ്റ്റർ പരീക്ഷകൾ ക്രമപ്പെടുത്തിയിട്ടുള്ളത്. അതിനാൽ പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത് അവസാന വർഷക്കാരുടെ തൊഴിൽ, ഉപരിപഠന സാധ്യതകളെ ബാധിക്കും. 180 മിനിറ്റ് ദൈർഘ്യമുള്ള റഗുലർ പരീക്ഷകൾ 135 മിനിറ്റ്‌ കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷാ സംവിധാനങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളുടെ സൗകര്യാർഥം ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.  പരീക്ഷകളുടെ നടത്തിപ്പിന് തൊട്ടുമുമ്പ്‌ നിസ്സാരകാര്യങ്ങൾ പറഞ്ഞ്‌ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന ആവശ്യങ്ങളുമായി ഒരുവിഭാഗം വിദ്യാർഥികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങാതെ പരീക്ഷകൾ കൃത്യസമയത്തുതന്നെ നടത്തണമെന്ന്‌ സിൻഡിക്കറ്റ്‌ തീരുമാനിച്ചിരുന്നു. Read on deshabhimani.com

Related News