മീഡിയ അക്കാദമി കോഴ‌്സുകൾക്ക‌് 15 വരെ അപേക്ഷിക്കാം



കൊച്ചി സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ജേർണലിസം ആൻഡ‌് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ‌് അഡ്വർടൈസിങ്, ടിവി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. ഒരുവർഷമാണ് ദൈർഘ്യം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. 35 വയസ്സ് 2019 മെയ‌് 31ന‌് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗക്കാർക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ‌് പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാ കേന്ദ്രം ഉണ്ടാകും. അപേക്ഷാഫോറവും പ്രോസ്പെക്ടസും  www.keralamediaacademy.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒഇസി വിഭാഗങ്ങൾക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരിൽ  ബാങ്കുകളുടെ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന ഡിമാൻഡ‌് ഡ്രാഫ്റ്റായി നൽകണം. ഫീസ് നൽകാത്ത അപേക്ഷ സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷ ജൂൺ 15ന് വൈകിട്ട് അഞ്ചിന‌കം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി –-30 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2422275, 0484 2422068. ഇ–-മെയിൽ: keralamediaacademy.gov@gmail.com Read on deshabhimani.com

Related News