മീഡിയ അക്കാദമി പ്രവേശനപരീക്ഷ ഇന്ന്
കൊച്ചി > കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ളോമാ കോഴ്സുകളിലേക്ക് അപേക്ഷ നല്കിയവര്ക്കുള്ള പ്രവേശനപരീക്ഷ ശനിയാഴ്ച നടക്കും. കൊല്ലം (ഗവ. ബോയ്സ് ഹൈസ്കൂള്‍, സിവില്‍സ്റ്റേഷനു സമീപം), കൊച്ചി (കേരള മീഡിയ അക്കാദമി, സിവില്‍സ്റ്റേഷനു സമീപം, കാക്കനാട്), കോഴിക്കോട് (ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബാങ്ക് റോഡ്, മാനാഞ്ചിറ) എന്നിവിടങ്ങളിലാണ് എഴുത്തുപരീക്ഷ. ജേര്‍ണലിസം-ടിവി ജേര്‍ണലിസം കോഴ്സുകള്‍ക്കുള്ള പൊതുവായ പരീക്ഷ പകല്‍ 10.30 മുതല്‍ 12.30 വരെയും പബ്ളിക് റിലേഷന്‍സിനുള്ള പരീക്ഷ പകല്‍ 1.30 മുതല്‍ 3.30 വരെയുമാണ്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടണം. കൊച്ചി കേന്ദ്രം: 0484-2422275, 2100700 (എം രാമചന്ദ്രന്, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍), കോഴിക്കോട് - 9447331479 (ഷൈനസ് മാര്‍ക്കോസ്), 9447607073 (എം ജി ബിജു), കൊല്ലം - 9645996930 (കെ അജിത്). Read on deshabhimani.com