ലോ അക്കാദമി: പ്രവേശനത്തിന്‌
അപേക്ഷിക്കാം



തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജിൽ 2021-–-22 അധ്യയന വർഷത്തെ പ്രവേശനത്തിന്‌ അപേക്ഷിക്കാം. പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ കോഴ്സുകളിലേക്കോണ്‌ അപേക്ഷ ക്ഷണിച്ചത്‌. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി കോഴ്സുകൾക്ക് 45 ശതമാനം മാർക്കോടെ പ്ലസ്ടു ആണ്‌ യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫീസ് 1,250 രൂപ. ത്രിവത്സര എൽഎൽബി കോഴ്സിന്‌ 45 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽനിന്ന്‌ ബിരുദമാണ്‌ യോഗ്യത. അപേക്ഷ ഫീസ്: 1,000 രൂപ. എൽഎൽഎം, എംബിഎൽ കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലയിൽനിന്ന്‌ നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000 രൂപ. അപേക്ഷകൾ ഓൺലൈൻ വഴി  (www.keralalawacademy.in) നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News