ഐടിഐ പ്രവേശനത്തിന‌് നാളെമുതൽ ഓൺലൈനായി അപേക്ഷിക്കാം



തിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനം പൂർണമായും പരിസ്ഥിതി സൗഹൃദവും പേപ്പർരഹിതവുമായിരിക്കും.  പ്രവേശനം നേടുന്നതിനല്ലാതെ  ഒരു ഘട്ടത്തിലും ഐടിഐകളുമായി ബന്ധപ്പെടേണ്ടാത്തതും പ്രിന്റുകൾ  ആവശ്യമില്ലാത്തതും ആയ നൂതന സാങ്കേതികവിദ്യ സ്വന്തമായി ആവിഷ്‌കരിച്ചാണ‌്  സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഈ നേട്ടം സ്വന്തമാക്കിയത‌്. റെയിൽവേ, ഐഎസ്ആർഒ, ഭെൽ, തുടങ്ങി വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ വർഷം തോറും ആയിരക്കണക്കിന് ഐടിഐ യോഗ്യതയുള്ളവരെ നിയമിച്ചു വരുന്നു. സംസ്ഥാനത്തെ  99 സർക്കാർ ഐടിഐകളിലായി 76 ഏകവൽസര, ദ്വിവത്സര ട്രേഡുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 20 ന‌് പ്രവേശന നടപടികൾ ഓൺലൈനിൽ  ആരംഭിക്കും.  http:s//itiadmission.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.  അപേക്ഷനൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐടിഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗൺസിലിങ‌് തീയതി എന്നിവ പരിശോധിച്ച് വിവിധ ഐടിഐകളിലേയ്ക്കുള്ള കൗൺസിലിങ്ങിന് ഹാജരാകണം. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.  അപേക്ഷ സ്വീകരിക്കുന്നതുമുതൽ കൗൺസിലിങ‌് വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭിക്കും. സംസ്ഥാനത്താകെ  ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ അപേക്ഷിച്ച എല്ലാ ഐടിഐകളിലും കൗൺസിലിങ്ങിൽ പങ്കെടുക്കാൻ  സാധിച്ചെന്നുവരില്ല.   മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തെരഞ്ഞെടുക്കണം. ഓർമിക്കേണ്ട പ്രധാന തീയതികൾ ഓൺലൈൻ അപേക്ഷ സമർപ്പണ ആരംഭം -- ജൂൺ 20 അവസാന തീയതി -- ജൂൺ  29 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത‌്  ജൂലൈ രണ്ടാം വാരം അലോട്ട‌്മെന്റ‌് തീയതി പിന്നീട‌് അറിയിക്കും. പ്രവേശനം അവസാനിപ്പിക്കുന്നത‌്-  ജൂലൈ 30നാണ‌്. Read on deshabhimani.com

Related News