ആരോഗ്യശാസ്ത്ര സർവകലാശാല: 8976 പേർ ബിരുദം സ്വീകരിക്കും



തൃശൂർ > ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ എട്ടാമത് ബിരുദ ‐ ബിരുദാനന്തര ചടങ്ങ് 28 ന് നടക്കും. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖയിലെ 8976 പേർക്ക് ബിരുദം സമ്മാനിക്കും. 1,167 പേർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. സർവകലാശാലയ്ക്കു കീഴിലെ സർക്കാർ,  എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽനിന്നും മോഡേൺ മെഡിസിൻ, ദന്തൽ സയൻസ്,നേഴ‌്സിങ്‌ ആയുഷ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, അലൈഡ് ഹെൽത്ത് സയൻസ് എന്നീ വൈദ്യശാസ്ത്ര ശാഖകളിൽ പഠനം പൂർത്തിയാക്കിയവരാണു ബിരുദം സ്വീകരിക്കുക. പകൽ 11 ന് മെഡിക്കൽ കോളേജ് അലുമിനി ഹാളിൽ  മന്ത്രി കെ കെ  ശൈലജ  ബിരുദം സമ്മാനിക്കും.  ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്ബാൽ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കൾക്കു അവാർഡ് സമ്മാനിക്കും. Read on deshabhimani.com

Related News