കീം 2021: രജിസ്റ്റർ ചെയ്‌തത്‌ 1,55,865 പേർ



തിരുവനന്തപുരം സംസ്ഥാനത്ത്‌ 2021ൽ എൻജിനിയറിങ്‌, മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്‌തവർ 1,55,865 വിദ്യാർഥികൾ. രജിസ്‌ട്രേഷൻ സമയം വ്യാഴാഴ്‌ച അവസാനിച്ചപ്പോഴുള്ള കണക്കാണ് ഇത്‌. ഇവരിൽ അപേക്ഷാ സമർപ്പണം പൂർത്തിയാക്കാനാകാത്തവർക്ക്‌ ശനിയാഴ്‌ച പകൽ മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്‌. 30ന്‌ വൈകിട്ട്‌ അഞ്ചുവരെ വിവിധ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ട്‌. രജിസ്റ്റർ ചെയ്‌തവരിൽ ഫൈനൽ സബ്‌മിഷൻ നടത്തിയിട്ടുള്ളവർ 1,51,518 പേരാണ്‌. ഓൺലൈൻ അപേക്ഷാ നടപടി പൂർത്തിയാക്കിയത്‌ 1,49,132 പേരും. ഓൺലൈനിലൂടെ ഫീസ്‌ ഒടുക്കിയവർ 1,47,438.  രജിസ്റ്റർ ചെയ്‌തവരിൽ എൻജിനിയറിങ്‌, ഫാർമസി പരീക്ഷയ്‌ക്കുള്ള പേപ്പർ ഒന്ന്‌ എഴുതാൻ അപേക്ഷിച്ചത്‌ 1,13,811 പേർ. എൻജിനിയറിങ്‌ പേപ്പർ രണ്ടിന്‌ 84,162 പേർ അപേക്ഷിച്ചിട്ടുണ്ട്‌. എംബിബിഎസ്‌, ബിഡിഎസ്‌, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ സംസ്ഥാനത്തെ പ്രവേശനത്തിന്‌ 1,11,543 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ആർക്കിടെക്ട്‌ കോഴ്‌സുകളിൽ പ്രവേശനത്തിന്‌ 19,875 പേരാണ്‌ അപേക്ഷകർ. രജിസ്റ്റർ ചെയ്‌തിട്ടും അപേക്ഷാ നടപടി പൂർത്തിയാക്കാനുള്ളവർക്ക്‌ സഹായത്തിന്‌ വിളിക്കാൻ ഫോൺ: 0471- 2525300. Read on deshabhimani.com

Related News