കീം 2020: സ്‌കോർ പ്രസിദ്ധീകരിച്ചു ; എൻജിനിയറിങ്ങിൽ യോഗ്യർ 56599 ഫാർമസിയിൽ 44390



തിരുവനന്തപുരം ബിടെക്‌, ഫാർമസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കീം 2020ൽ വിദ്യാർഥികൾക്ക് ലഭിച്ച സ്‌കോർ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിങ്‌   പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളും എഴുതിയ 71742 വിദ്യാർഥികളിൽ 56599 പേരും ഫാർമസി പ്രവേശന പരീക്ഷ (എഞ്ചിനിയറിങ്‌ പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ) എഴുതിയ  52145 ൽ  44390 പേരും യോഗ്യത നേടിയിട്ടുണ്ട്. എൻജിനിയറിങ്‌ പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പർ എഴുതാത്തവരും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാർക്ക് ലഭിക്കാത്തവരും (എസ് സി/എസ്ടി  ഒഴികെ) എൻജിനിയറിങ്‌ വിഭാഗത്തിൽ അയോഗ്യരാക്കിയിട്ടുണ്ട്. എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിൽ കുറഞ്ഞത് 10 ഇൻഡക്സ് മാർക്ക് നേടാത്തവർ (എസ് സി/എസ്‌ടി  ഒഴികെ) ഫാർമസി വിഭാ ഗത്തിൽ അയോഗ്യരാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2094 വിദ്യാർഥികളുടെ എൻജിനിയറിങ്‌ , ഫാർമസി പ്രവേശന പരീക്ഷാഫലം തടഞ്ഞു.  കാരണങ്ങൾ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസി ദ്ധീകരിക്കും.  ഉത്തര സൂചിക സംബന്ധിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ്  പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചത് . എൻജിനിയറിങ്‌ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി  പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ്‌/ തത്തുല്ല്യം) ഓൺലൈ നായി സമർപ്പിക്കാൻ വ്യാഴാഴ്‌ച വരെ  അവസരം നൽകിയിട്ടുണ്ട്‌. www.cee.kerala.gov.inൽ   എന്ന വെബ്‌സൈറ്റിലാണ്‌ മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌‌. മാർക്ക് ഏകീകരണശേഷം എൻജിനിയറിങ്‌ റാങ്ക് ലിസ്റ്റ്  പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ്‌ ലൈൻ: 0471- 2525300. Read on deshabhimani.com

Related News