കീം 2019: കോഴ‌്സുകൾ കൂട്ടിച്ചേർക്കാനും തിരുത്തലുകൾക്കും 7 വരെ അവസരം



തിരുവനന്തപുരം> 2019–- 20 അധ്യായനവർഷം പ്രൊഫഷണൽ കോഴ‌്സുകൾക്കുള്ള സംസ്ഥാന പ്രവേശന പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാനുള്ള അവസരം   അവസാനിച്ചു. അവസാനദിനമായ തിങ്കളാഴ‌്ച വൈകിട്ട‌് അഞ്ചുവരെ 1.35 ലക്ഷം പേർ ഫീസ‌് അടച്ച‌് അപേക്ഷിച്ചതായാ‌ണ‌് പ്രാഥമിക  കണക്ക‌്. അപേക്ഷിച്ചവർക്ക‌് ഫീസ‌് അടയ്‌ക്കാനും ഫീസ‌് അടച്ചവർക്ക‌് കോഴ‌്സുകളിൽ ഏതെങ്കിലും കൂട്ടിച്ചേർക്കാൻ താൽപ്പര്യമുണ്ടെങ്കിലും തിരുത്തൽ വരുത്തണമെങ്കിലും ഏഴിന‌് വൈകിട്ട‌് അഞ്ചുവരെ  www.cee.kerala.gov.in വെബ‌്സൈറ്റിൽ അവസരം ലഭ്യമാണ‌്.  അപേക്ഷയുടെ ഫൈനൽ സബ‌്മിഷൻ നടത്തിയശേഷം അപേക്ഷാ ഫീസിന്റെ പെയ‌്മെന്റ‌് പൂർത്തിയാക്കിയവർക്ക‌ുമാത്രമേ പുതിയ കോഴ‌്സുകൾ കൂട്ടിച്ചേർക്കാൻ സൗകര്യം ലഭ്യമാകൂ. അപേക്ഷാഫീസ‌് ഒടുക്കാൻ സാധിക്കാത്തവർക്ക‌്  പെയ‌്മെന്റ‌് നടത്തുന്നതിനും ഏഴുവരെ സാധിക്കും. പരീക്ഷാകേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും രജിസ്റ്റർചെയ‌്ത മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം എന്നിവയിൽ തിരുത്തൽ വരുത്തുന്നതിനും സൗകര്യമുണ്ട‌്. പുതിയ കോഴ‌്സുകൾ കൂട്ടിച്ചേർക്കുമ്പോൾ നേരത്തെ ഒടുക്കിയ അപേക്ഷാ ഫീസിൽ വ്യത്യാസംവരുന്ന പക്ഷം അധിക ഫീസ‌് ഓൺലൈനായിമാത്രമേ അടയ‌്ക്കാൻ അനുവദിക്കൂ. മേൽ വെബ‌്സൈറ്റിലെ ‘ candidate login’ എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പരും പാസ‌്‌വേർഡും നൽകി ഹോംപേജിൽ പ്രവേശിക്കണം. ഹെൽപ്പ‌് ലൈൻ നമ്പരുകൾ:  04712339101, -102, -103, -104, 04712332123. Read on deshabhimani.com

Related News