കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രവേശനം: 26 വരെ അപേക്ഷിക്കാം



തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ 2022–-23ലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള  പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസിലേക്ക് ആൺകുട്ടികൾ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവ്‌: ആറാം ക്ലാസിലേക്ക് 75 ആൺകുട്ടികളും 10 പെൺകുട്ടികളും. ഒമ്പതിലേക്ക്: 10 ആൺകുട്ടികൾ മാത്രം (മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ആൺകുട്ടികൾക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുന്നു). പ്രവേശനത്തിനുള്ള പ്രായപരിധി 2022 മാർച്ച് 31 ന്, ആറാം ക്ലാസിലേക്ക് 10നും 12 വയസ്സിനും മധ്യേ  ഒമ്പതാം ക്ലാസിലേക്ക് 13നും 15നും മധ്യേ. ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ  എട്ടാം ക്ലാസ്‌ പാസായവരാകണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  26. പ്രവേശന പരീക്ഷ ജനുവരി മൂന്നിന് നടത്തും.  വിവരങ്ങൾക്ക് : www.sainikschooltvm.nic.in Read on deshabhimani.com

Related News