സൈനികസ്കൂള്‍ പ്രവേശനപരീക്ഷയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം



തിരുവനന്തപുരം > കഴക്കൂട്ടം സൈനിക സ്കൂളിലെ 2017–18ലെ ആറ്, ഒമ്പത് ക്ളാസുകളിലേക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശനപരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 30. അപേക്ഷാഫോറവും പ്രോസ്പെക്ടസും നവംബര്‍ 18 വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം: ആറാംക്ളാസിലേക്ക്– 60. ഒമ്പതാംക്ളാസിലേക്ക്– 10. (പ്രവേശനസമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതില്‍ വ്യത്യാസം വരും).  ആറാംക്ളാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2006 ജൂലൈ രണ്ടിനും– 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഒമ്പതാംക്ളാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും– 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും ഏതെങ്കിലും അംഗീകാരമുള്ള സ്കൂളില്‍ എട്ടാംക്ളാസില്‍ പഠിക്കുന്നവരുമായിരിക്കണം. രക്ഷാകര്‍ത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. 2017 ജനുവരി 15ന്  (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍, ലക്ഷദ്വീപിലെ കവറത്തി (കുറഞ്ഞത് 20 അപേക്ഷകരെങ്കിലുമുള്ള പക്ഷം) എന്നീ കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും.  അപേക്ഷാഫോറം സ്കൂളില്‍നിന്ന് നേരിട്ടോ www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റിലോ ലഭ്യമാകും. സ്കൂളില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം വാങ്ങാം. പൂരിപ്പിച്ച അപേക്ഷ 2016 നവംബര്‍ 30നുമുമ്പായി സ്കൂളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശനപരീക്ഷ സംബന്ധിച്ച് പരിശീലനത്തിന് ഒരു സ്ഥാപനത്തെയും വ്യക്തിയെയും സ്കൂള്‍ നിയോഗിച്ചിട്ടില്ല. പ്രവേശനപരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നുമാത്രമാണ് പ്രവേശനം. Read on deshabhimani.com

Related News