സൈനിക സ്കൂള്‍ പ്രവേശനപരീക്ഷ ജനു. 8ന്



തിരുവനന്തപുരം > കഴക്കൂട്ടം സൈനിക സ്കൂളിലെ 2017–18 വര്‍ഷത്തെ ആറ്, ഒമ്പത് ക്ളാസുകളിലേക്ക് പ്രവേശനപരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന  അവസാനതീയതി നവംബര്‍ 30. അപേക്ഷാഫോമും പ്രോസ്പെക്ടസും നവംബര്‍ 18വരെ വിതരണംചെയ്യും. സീറ്റുകളുടെ എണ്ണം: ആറാംക്ളാസിലേക്ക്–60. ഒമ്പതാം ക്ളാസിലേക്ക്–10.  ആറാംക്ളാസില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2006 ജൂലൈ രണ്ടിനും – 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഒമ്പതാംക്ളാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും –2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും ഏതെങ്കിലും അംഗീകാരമുള്ള സ്കൂളില്‍ എട്ടാംക്ളാസില്‍ പഠിക്കുന്നവരുമാകണം.  ജനുവരി എട്ടിന്  പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍, ലക്ഷദ്വീപിലെ കവറത്തി എന്നീ കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും.  പ്രോസ്പെക്ടസും അപേക്ഷഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം– 695585 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്. പ്രിന്‍സിപ്പല്‍, സൈനിക് സ്കൂള്‍, കഴക്കൂട്ടം”എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടെ അയക്കണം. പട്ടികവിഭാഗക്കാര്‍ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍ മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷഫോം സ്കൂളില്‍നിന്ന് നേരിട്ടോ www.sainikschooltv m.nic.in  എന്ന സ്കൂള്‍ വെബ്സൈറ്റിലോ ലഭ്യമാകും. ഒക്ടോബര്‍ 17 മുതല്‍ സ്കൂളില്‍ നിന്ന് നേരിട്ടും അപേക്ഷഫോം വാങ്ങാം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി സ്കൂളില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് www.sainikschooltv m.nic.in എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. Read on deshabhimani.com

Related News