കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനം



ചെറുതുരുത്തി കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10‐ാം ക്ലാസ് ജയിച്ച, 2018 ജൂൺ ഒന്നിന് 20 വയസ‌് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/ വർഗ വിഭാഗ വിദ്യാർഥികൾക്ക് രണ്ടുവർഷം ഇളവുണ്ട‌്.   ഹയർ സെക്കൻഡറി പാസാകുന്ന വിദ്യാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എംഫിൽ, പിഎച്ച്ഡി   ക്രമത്തിൽ പഠനം പൂർത്തിയാക്കാനാകും. അപേക്ഷ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം, തൃശൂർ  പാഞ്ഞാൾ എസ്ബിഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്പറിലേക്ക് Code SBIN0008029  200 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിൽ (account payin slip)  സമർപ്പിക്കണം.  പട്ടികജാതി/ വർഗ വിഭാഗക്കാർക്ക് 80 രൂപ മതി. ആൺകുട്ടികൾക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട,  മദ്ദളം, മിഴാവ്, തിമില പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി; ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്ന  തുള്ളൽ, കർണാടക സംഗീതം; പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ   ക്ഷണിച്ചിത്.  അപേക്ഷയും  പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റിൽ www.kalamandalam.org   ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 23. Read on deshabhimani.com

Related News