ആഗസ‌്ത‌് 6, 7 തീയതികളിൽ സംസ്കൃത സർവകലാശാല വിസിമാരുടെ സമ്മേളനം കാലടിയിൽ



കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ വിവിധ സംസ്കൃതസർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം ആഗസ‌്ത‌് 6, 7 തീയതികളിൽ കാലടിയിൽ  നടക്കും. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന്റെ അധ്യക്ഷതയിൽചേരുന്ന സമ്മേളനം ജ‌്ഞാനപീഠ ജേതാവ‌് പ്രൊഫ. സത്യവ്രത് ശാസ്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈസ് ചാൻസലർമാരെ ആദരിക്കും. ഉച്ചയ‌്ക്കു ശേഷം സിൻഡിക്കറ്റ് ഹാളിൽ വൈസ് ചാൻസലർമാരുടെ സമ്മേളനം നടക്കും. വൈകിട്ട് 5.30ന് കനകധാരാ ഓഡിറ്റോറിയത്തിൽ പ്രശസ്ത മോഹിനിയാട്ടം കലാകാരി ഗോപിക വർമയുടെ നേതൃത്വത്തിൽ നമാമിശങ്കരം എന്ന  നൃത്താവിഷ്കാരം.രണ്ടാംദിവസം രാവിലെ 10 മുതൽ സയന്റിഫിക് ലിറ്ററേച്ചർ ഇൻ സാൻസ്ക്രിറ്റ്, സാൻസ്ക്രിറ്റ് ഇൻ ഡിജിറ്റൽ ഏജ്, സാൻക്രിറ്റ്സോഴ്സസ് ഓഫ് മെഡിക്കൽ സയൻസ്,  പ്ലാന്റ് സയൻസ് ആൻഡ് വെറ്ററിനറി സയൻസ്, സാൻസ്ക്രിറ്റ് ആൻഡ് റീജണൽ ലാങ്ഗ്വേജ് എന്നിവയിൽ വിഷയാവതരണവും ചർച്ചകളും നടക്കും.   Read on deshabhimani.com

Related News