ജെഎൻയുവിൽകാര്‍ബണിക രസതന്ത്രത്തിൽ നിർമിതബുദ്ധിയിലധിഷ്‌ഠിത മോക്ക്‌ കോഴ്‌സ്‌



തിരുവനന്തപുരം ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)  എംഎസ്‌സി കാര്‍ബണികരസതന്ത്രത്തിൽ (ഓർഗാനിക്‌ കെമിസ്‌ട്രി) പുതിയ മോക്ക്‌ കോഴ്‌സ്‌ അവതരിപ്പിച്ചു. 40 മൊഡ്യൂളും നാല്‌ ക്രെഡിറ്റുമുള്ള നിർമിതബുദ്ധിയിലധിഷ്‌ഠിതമായ മോക്ക്‌ കോഴ്‌സ്‌ ആദ്യ സെമസ്‌റ്ററിലാണ്‌ പഠിപ്പിക്കുക. മൊബൈൽ ഫോണിൽ  നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌ഫെയർ മുഖേനയാവും മോക്ക്‌ കോഴ്‌സ്‌. കാര്‍ബണികരസതന്ത്രം പോലുള്ള കോഴ്‌സുകൾ പഠിക്കുമ്പോൾ വിദ്യാർഥികളിലുണ്ടാവുന്ന ഭയവും സമ്മർദ്ദവും കുറയ്‌ക്കാനായി പരസ്‌പര വ്യവഹാര രീതിയിലാണ്‌ കോഴ്‌സിന്റെ മാതൃകയെന്ന്‌ ജെഎൻയു വിസി എം ജഗദീഷ്‌ കുമാർ പറഞ്ഞു.   Read on deshabhimani.com

Related News