ജിപ്മര്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ 4ന്



പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ജിപ്മര്‍) ല്‍ എംബിബിഎസ് പ്രവേശനപരീക്ഷ ജൂണ്‍ നാലിന് നടത്തും. www.jipmer.edu.in വെബ്സൈറ്റിലൂടെ മാര്‍ച്ച് 27മുതല്‍ മെയ് മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജിപ്മറില്‍ എംബിബിഎസ് പ്രവേശനം നീറ്റ് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലല്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് പ്ളസ്ടു പാസായവര്‍ക്കും ഇപ്പോള്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ പാസാകുകയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി ക്ക് മൊത്തം കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടുകയും വേണം.  പ്രവേശന സമയത്തോ 2017 ഡിസംബര്‍ 31നോ അതിനുമുമ്പോ 17 വയസ് തികയണം. അപേക്ഷാഫീസ് ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരം www.jipmer.edu.in വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍. Read on deshabhimani.com

Related News