ജെഇഇ അഡ്വാന്‍സ്ഡ് മെയ് 21ന്



നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി)കളിലെ ബിടെക് പ്രവേശനത്തിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രാഥമിക യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിന്‍ 2017 ഏപ്രില്‍ രണ്ടിന് നടത്തും. ഡിസംബറിലാകും അപേക്ഷിക്കാനുള്ള അവസരം. അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. . ഐഐടികളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക്  ജെഇഇ–മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടിയ ശേഷം എഴുതാനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ 2017 മെയ് 21ന് നടത്തും. അതിന് അപേക്ഷിക്കാനുള്ള അവസരം 2017 ഏപ്രില്‍ 28മുതല്‍ മെയ് രണ്ടുവരെ.  ജെഇഇ മെയിന്‍ പരീക്ഷയെക്കുറിച്ചുള്ള വിവരം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ  www.jeemain.nic.in വെബ്സൈറ്റില്‍ പസിദ്ധീകരിക്കും.  ജെഇഇ–അഡ്വാന്‍സ്ഡ് പരീക്ഷയെക്കുറിച്ചുള്ള വിവരം www.jeeadv.ac.in  വെബ്സൈറ്റില്‍.    Read on deshabhimani.com

Related News